2009, ജനുവരി 1, വ്യാഴാഴ്‌ച

യാത്രാമൊഴി

അയാളുടെ അവധിക്ക് വിരാമമായി.

നാടിന്റെ നനഞ്ഞ മണ്ണിലേക്ക് എത്ര വേഗത്തിലാണ് ദിവസഫലങ്ങള്‍ കൊഴിഞ്ഞ് വീണത്.

വീണ്ടും മണല്‍ പരപ്പിന്റെ പൊള്ളുന്ന യഥാര്‍ത്യത്തിലേക്ക്. ഇഴഞ്ഞ് നീങ്ങുന്ന വര്‍ഷങ്ങളുടെ ഇടവേളകളിലേക്ക്.

മൂന്ന് വയസ്സുകാരിയായ മകളോട് യാത്രപറയവേ അയാള്‍ ചോദിച്ചു. “അടുത്ത പ്രാവശ്യം ഗള്‍ഫില്‍ നിന്ന് വരുമ്പോള്‍ മോള്‍ക്ക് ഉപ്പ എന്താണ് കൊണ്ട് വരേണ്ടത്”.

“എന്നും കാണാന്‍ പറ്റുന്ന ഒരു ഉപ്പയെ കൊണ്ടുവന്നാല്‍ മതി”

അവളുടെ വാക്കുകളുടെ മുല്‍മുനയേറ്റ് അയാള്‍ പിറ്റഞ്ഞു. പിന്നെ, ചങ്ങലകളാല്‍ ബന്ധിക്കപ്പെട്ട ഒരു തടവ്പുള്ളിയെപ്പോലെ അയാള്‍ വീട്ടില്‍നിന്നിറങ്ങി.

-----------------------
ഉസ്മാന്‍ ഇരുമ്പുഴി

6 അഭിപ്രായങ്ങൾ:

  1. എന്നും കാണാൻ പറ്റുന്ന ഉപ്പയെ കാത്തിരുന്ന ഒരു കുട്ടിക്കാലം എനിക്കും ഉണ്ടായിരുന്നു. മനസ്സിൽ തട്ടുന്നു.

    പഴയ ബ്ലോഗ് ഇങ്ങോട്ട് മാറ്റിയതാണോ?

    പുതുവത്സരാശംസകൾ!

    മറുപടിഇല്ലാതാക്കൂ
  2. “എന്നും കാണാന്‍ പറ്റുന്ന ഒരു ഉപ്പയെ കൊണ്ടുവന്നാല്‍ മതി”
    നൊമ്പരപ്പെടുത്തുന്നു ആ വാക്കുകള്‍...

    മറുപടിഇല്ലാതാക്കൂ
  3. തകർത്തു കളഞ്ഞല്ലോ ഹൃദയം മോളുടെ കുഞ്ഞു വാ‍ക്കിലൂടെ :(

    മറുപടിഇല്ലാതാക്കൂ
  4. പുതിയ കഥകളൊന്നും കാണുന്നില്ലല്ലോ മാഷേ..
    എവിടെ.. കുത്തിയൊലിക്കുന്ന വാക്കുകളും, നനഞ്ഞൊഴുകുന്ന അക്ഷരങ്ങളും കൂട്ടിവെച്ച് എവിടെ പോയ്മറഞ്ഞു.

    മറുപടിഇല്ലാതാക്കൂ